ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കില്‍ പാമ്പാക്കുട ബ്ളോക്കില്‍ തിരുമാറാടി വില്ലേജ് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് തിരുമാറാടി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 29.24 ചതുരശ്ര കിലോമീറ്റര്‍ ആണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് മാറാടി, ആരക്കുഴ, പാമ്പാക്കുട ഗ്രാമപഞ്ചായത്തുകള്‍, കിഴക്ക് ആരക്കുഴ, പാലക്കുഴ ഗ്രാമപഞ്ചായത്തുകള്‍, തെക്ക് കൂത്താട്ടുകുളംഇലഞ്ഞി ഗ്രാമപഞ്ചായത്തുകള്‍, പടിഞ്ഞാറ് പാമ്പാക്കുട ഗ്രാമപഞ്ചായത്ത് എന്നിവയാണ്. ഒരു ഫസ്റ്റ് ഗ്രേഡായി 1953-ലാണ് പഞ്ചായത്ത് രൂപീകൃതമായത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന അവാര്‍ഡ് നേടിയ തിരുമാറാടി പഞ്ചായത്തിന് എല്ലാ മേഖലകളിലും അപൂര്‍വ്വ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ രംഗത്ത് ഗവണ്‍മെന്റ് കോളേജ് മണിമലക്കുന്ന്, മൂന്ന് ഹൈസ്കൂളുകള്‍, ഒരു ടീച്ചേഴ്സ് ട്രെയിനിംഗ് സ്കൂള്‍, ഒരു വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, നാല് പ്രൈമറി സ്കൂളുകള്‍, രണ്ട് പ്രീ-പ്രൈമറി സ്കൂളുകള്‍, അനേകം നഴ്സറി സ്കൂളുകള്‍, ഒരു സ്വകാര്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനംരണ്ട് പാരലല്‍ കോളേജുകള്‍ എന്നിവ ഈ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. ചികിത്സാ രംഗത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അലോപ്പതിആയുര്‍വേദ, ഹോമിയോ ആശുപത്രികളുംമറ്റു സ്വകാര്യ ആശുപത്രികളും പ്രവര്‍ത്തിക്കുന്നു. നാളികേരംറബ്ബര്‍ തുടങ്ങിയ നാണ്യവിളകളുടെ വ്യാപനത്തോടെ കാര്‍ഷിക മേഖല ഏറെ സജീവമാണ്. കര്‍ഷകര്‍ക്കാകെ പ്രയോജനം ലഭിക്കത്തക്കവിധം നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കാക്കൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്ഖാദിഗ്രാമ വ്യവസായ ഫെഡറേഷന്റെ അവാര്‍ഡ് നേടിയ ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രി എന്നിവ ഈ പഞ്ചായത്തിലെ പ്രധാനപ്പെട്ട രണ്ട് ജനകീയ സംരംഭങ്ങളാണ്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അനേകം പ്രതിഭകളെ ഈ പഞ്ചായത്ത് സംഭാവന നല്‍കിയിട്ടുണ്ട്. മണ്ണൂര്‍, ഒലിയപ്പുറം, തിരുമാറാടി, കാക്കൂര്‍ എന്നീ നാലു കരകളിലെ ഭഗവതീ ക്ഷേത്രങ്ങളും തിരുമാറാടിയിലെ ശിവക്ഷേത്രവുമാണ് പ്രധാന ഹൈന്ദവ ആരാധനാ കേന്ദ്രങ്ങള്‍. ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് കഥകളി, മുടിയേറ്റ്, ഗരുഡന്‍ തൂക്കംകളമെഴുത്തുപാട്ട് തുടങ്ങിയ അനുഷ്ഠാന കലകളുടെ അവതരണം ഇന്നും തുടര്‍ന്നു വരുന്നു. കാര്‍ഷിക സംസ്ക്കാരത്തിന്റെ ഓര്‍മ്മകളുണര്‍ത്തുന്ന കാക്കൂര്‍ കാളവയലാരംഭിച്ചത് പഞ്ചായത്തിലെ ഏറ്റവും പ്രസിദ്ധമായ ആമ്പശ്ശേരി കാവിലെ ഉത്സവവുമായി ബന്ധപ്പെട്ടാണ്. പ്രസിദ്ധമായ വടകര യാക്കോബായ പള്ളിയില്‍നിന്ന് ഭാഗം പിരിഞ്ഞ മണ്ണത്തൂര്‍, നാവോളിമറ്റംകുഴിക്കാട്ടുകുന്ന് തുടങ്ങിയ പള്ളികളുംപാമ്പാക്കുട വലിയ പള്ളിയില്‍ നിന്ന് പിരിഞ്ഞുപോന്ന ആട്ടിന്‍കുന്ന് പള്ളിയുംവടകര കത്തോലിക്കാ പള്ളിയില്‍ നിന്ന് പിരിഞ്ഞ കാക്കൂര്‍ സെന്റ് ജോസഫ്സ് പള്ളിയും, അതില്‍നിന്ന് പിരിഞ്ഞ തിരുമാറാടി സെന്റ് മേരീസ് പള്ളിയുമാണ് പ്രധാന ക്രിസ്തീയാരാധനാ കേന്ദ്രങ്ങള്‍